Hero Image

തലമുടിക്ക് വേണം ബയോട്ടിൻ; ഈ ഭക്ഷണക്രമം ശീലമാക്കൂ…

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങളില്‍ വരുന്ന കുറവാണ് ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഒന്നാണ് തലമുടിയുടെ ആരോഗ്യത്തിന് കൃത്യമായ ഭക്ഷണക്രമം എന്നത്. തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ബയോട്ടിൻ പലതിനുമായാണ് ശരീരം വിനിയോഗിക്കുന്നത്. ഇതിനെ പ്രോട്ടീനോ, കൊഴുപ്പോ, കാര്‍ബോഹൈഡ്രേറ്റോ എല്ലാമാക്കി മാറ്റി ഊര്‍ജ്ജം പകരുന്നതിനെല്ലാം ഏറെ ഉപയോഗിക്കപ്പെടുന്നു.

ബയോട്ടിൻ ഒരിക്കലും ശരീരത്തില്‍ സ്റ്റോര്‍ ചെയ്ത് വയ്ക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ ഇത് നിരന്തരം നാം എടുത്തുകൊണ്ടിരിക്കണം. പ്രധാനമായും ഭക്ഷണത്തില്‍ നിന്ന് തന്നെ. ചര്‍മ്മത്തെയും മുടിയെയും നഖങ്ങളെയുമെല്ലാം സംരക്ഷിച്ചുനിര്‍ത്തുന്നതിന് ആവശ്യമായി വരുന്ന കെരാറ്റിൻ എന്ന പദാര്‍ത്ഥം നിര്‍മ്മിക്കുന്നതിന് ബയോട്ടിൻ ആവശ്യമാണ്.

പയറുവര്‍ഗങ്ങള്‍, കൂണ്‍, മധുരക്കിഴങ്ങ്, മുട്ടയുടെ മഞ്ഞക്കരു, സാല്‍മണ്‍ മത്സ്യം, വിവിധയിനം സീഡ്സ്, ബദാം എന്നിവയെല്ലാം ബയോട്ടിനാല്‍ സമ്പന്നമാണ്. ഇവയെല്ലാം തന്നെ പതിവായി നമുക്ക് എളുപ്പത്തില്‍ ലഭിക്കുന്ന തരം ഭക്ഷണങ്ങളും, പതിവായി കഴിക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളില്ലാത്ത തരം ഭക്ഷണങ്ങളുമാണ്.

മധുരക്കിഴങ്ങിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരാട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. അങ്ങനെം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

പാൽ, ചീസ്, തൈര് തുടങ്ങിയവയിൽ കാത്സ്യം പ്രോട്ടീൻ, ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

READ ON APP